പേരാമ്പ്ര: വിമന്‍ ജസ്റ്റീസ് മൂവ്‌മെന്റ് പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം റസീന കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
മണ്ഡലം കണ്‍വീനറായി റൈഹാന അരിക്കുളം, അസിസ്റ്റന്റ് കണ്‍വീനര്‍മാരായി പവിത പേരാമ്പ്ര, ടി ഷൈമ നൊച്ചാട് എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ പഞ്ചായത്ത് കണ്‍വീനര്‍മാരായി ചെറുവണ്ണൂരില്‍ മുംതാസ് ഷബീര്‍, അരിക്കുളത്ത് കെ.വി സാജിത, നൊച്ചാട് യു നജ്മ, പേരാമ്പ്രയില്‍ സി.എം പവിത, ചങ്ങരോത്ത് ടി ഫായിസ, കൂത്താളിയില്‍ കെ.എം സഈദ, തുറയൂരില്‍ സുരയ്യ എന്നിവരെയും തെരഞ്ഞെടുത്തു.
ടി ഷൈമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസ്മ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Women's Justice Movement Perambra Constituency Election Convention